ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം. # Track_maintenance


 കണ്ണൂർ: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിൻ സർവീസുകൾ മാറ്റി.

നിയന്ത്രിത ട്രെയിനുകൾ: 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തൂ. കോഴിക്കോട്-കണ്ണൂർ സെക്ഷനിലെ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.

12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തൂ. കോഴിക്കോട്-കണ്ണൂർ സെക്ഷനിലെ സർവീസ് ഭാഗികമായി റദ്ദാക്കും.

56603 കോയമ്പത്തൂർ ജംഗ്ഷൻ-ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ ജനുവരി 21 ന് കോയമ്പത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

പാലക്കാട് ജംഗ്ഷൻ-ഷൊർണൂർ ജംഗ്ഷൻ സെക്ഷനിലെ സർവീസ് ഭാഗികമായി റദ്ദാക്കും. ചില തീവണ്ടി സർവീസുകളുടെ ആരംഭ പോയിന്റിലും മാറ്റം വരുത്തിയിട്ടുണ്ട്. 56607 പാലക്കാട് ജംഗ്ഷൻ-നിലമ്പൂർ റോഡ് പാസഞ്ചർ ജനുവരി 11, 18, 26, 27 തീയതികളിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നതിന് പകരം ലക്കിടിയിൽ നിന്ന് യാത്ര ആരംഭിക്കും.


പാലക്കാട് ജംഗ്ഷൻ-ലക്കിടി സെക്ഷനിലെ സർവീസ് ഭാഗികമായി റദ്ദാക്കും. 66609 പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു ട്രെയിൻ ജനുവരി 26 ന് രാവിലെ 7.57 ന് പാലക്കാട് ജംഗ്ഷന് പകരം ഒറ്റപ്പാലത്ത് നിന്ന് യാത്ര ആരംഭിക്കും. പാലക്കാട് ജംഗ്ഷൻ-ഒറ്റപ്പാലം സെക്ഷനിൽ സർവീസ് ഭാഗികമായി റദ്ദാക്കും.

 Track maintenance; change in train service.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0