ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ലൈസന്‍സ് ഇനി തത്സമയം;പുതിയ സംവിധാനം ഉടന്‍ നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് #Thiruvananthapuram


തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവർക്ക് തത്സമയം ലൈസന്സ് ലഭിക്കുന്ന സംവിധാനം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ്.

ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി ലൈസന്സ് നൽകുന്ന രീതിയിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടൻ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്‌ടോപ്പുകൾ വാങ്ങാൻ ഒന്നരക്കൊടി രൂപ അനുവദിച്ചു.

നിലവിൽ ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഓഫീസിൽ എത്തിയതാണ് ലൈസന്സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓൺലൈനിൽ ഉൾക്കൊള്ളിക്കും. തുടർന്ന് തത്സമയം ലൈസന്സ് നല്കാനാണ് ഉദ്ദേശിക്കുന്നത്.

മുൻകാലത്ത് ലൈസന്സ് പ്രിൻ്റ് ചെയ്ത് നല്കുന്നതില് മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങൾ കഴിഞ്ഞായിരിക്കും ലൈസൻസ് കയ്യിൽ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റൽ പകര്പ്പിലേക്ക് മാറ്റിയത്. 

Those who pass the driving test will now receive their licenses instantly. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0