കുറ്റിക്കോലിൽ ബസ് ഇടിച്ച് വയോധികന് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ് #Thaliparamba


തളിപ്പറമ്പ്: കുറ്റിക്കോലിൽ ബസ് ഇടിച്ച് വയോധികന് പരിക്ക്, കൃതിക ബസ് ഡ്രൈവർക്കെതിരെ കേസ്. കുറ്റിക്കോലിലെ അമ്മിണി നിവാസിൽ കെ ദാമോദരനാ(82)ണ് ഗുരുതര പരിക്കേറ്റത്.

മിനിഞ്ഞാന്ന് രാവിലെ 9.00 മണിക്ക് കുറ്റിക്കോൽ കേരള വിഷൻ ഓഫീസിനടുത്തുവെച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ ധർമ്മശാല ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് അശ്രദ്ധമായി പോവുകയായിരുന്ന KL13AX3747 നമ്പർ കൃതിക ബസ് ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്ക് പറ്റുകയായിരുന്നു. സംഭവത്തിൽ കൃതിക ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 

 Elderly man injured after bus hits

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0