കണ്ണൂർ: തലശ്ശേരിയിൽ ഓടുന്ന ബസിൻ്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം.തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
ബസ് നിർത്തി കണ്ടക്ടർ വിദ്യാർത്ഥികളെ ഓടിച്ച് വിടുന്നതും ദൃശ്യങ്ങളിൽ കാണാം. സൈക്കിളിൽ മൂന്ന് പേർ കയറി റോഡിലൂടെ അപകടകരമായി ഓടുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേര്‍ത്താണ് വിഡിയോ പ്രചരിപ്പിച്ചത്.സ്കൂൾ അധികൃതർ ഉള്‍പ്പടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
Reels filmed of students

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.