അഖിലേന്ത്യാ ബാങ്ക് പണിമുടക്കം തളിപ്പറമ്പിൽ പൂർണ്ണം #Thaliparamba
തളിപ്പറമ്പ്: പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്ക് തളിപ്പറമ്പിൽ ആഹ്വാനം ചെയ്തു.പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ജീവനക്കാരുടെ സംഘടനകൾ അംഗീകരിച്ചതും എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കാതെയിരിക്കുന്ന സ്ഥിതിയുമുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെയാണ് 8 ലക്ഷത്തില്‍ അധികം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് പണിമുടക്കുന്നത്. പണിമുടക്കിൻ്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ വി പ്രതീഷ്, ശ്രീജിത്ത് (ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ എഐബിഒസി), ടി സി നീരജ്, പി മധു (നാഷണൽ കോൺഫെഡറേഷൻ ബാങ്ക് ഓഫ് ബാങ്ക് എംപ്ലോയീസ് NCBE ) കെ കെ സിബി, സി വി കൃഷ്ണകുമാർ, എൻ കെ അനിൽകുമാർ (ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ AIBEA), പി രാജേഷ്, എം എം രൂപേഷ് ( ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ BEFI) തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് തളിപ്പറമ്പിൽ മുഴുവൻ ബാങ്ക് ശാഖകളും അടഞ്ഞുകിടന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.