അതിയടം: അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം അതിയടം പ്രദീപൻ പെരുവണ്ണാൻ (53) മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയണിയും . ക്ഷേത്ര സന്നിധിയിൽ നടന്ന വരച്ചു വയ്ക്കൽ ചടങ്ങിലാണ് പ്രദീപൻ പെരുവണ്ണാൻ തിരുമുടിയണിയാനുള്ള നിയോഗമുണ്ടായത്. കാവിനു സമീപം പ്രത്യേകം തയ്യാറാക്കിയ കുച്ചിലായിരിക്കും ഇനി മുതൽ പ്രദീപൻ പെരുവണ്ണാൻ തിരുമുടിയണിയും വരെ താമസിക്കുക.
മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയണിയുന്നത് ഇതാദ്യമാണ്. മുച്ചിലോട്ട് കാവിൽ മുൻകളിയാട്ടക്കാലങ്ങളിൽ കണ്ണങ്ങാട്ടു ഭഗവതിയുടെയും , പുലിയൂർ കണ്ണൻ തെയ്യങ്ങളും കെട്ടിയാടിയിട്ടുണ്ട്. അതിയടം മുച്ചിലോട്ടുകാവിൽ മൂന്നു തവണ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേന്തിയ അതിയടം കുഞ്ഞിരാമ പെരുവണ്ണാൻ്റെ പ്രധാന ശിഷ്യനാണ്. അതിയടം പാലോട്ടുകാവിൽ നിന്നാണ് ആചാര പെട്ടത്.
കാങ്കോൽവൈദ്യനാഥ ക്ഷേത്രത്തിലുൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്.പൊടിക്കളം പറമ്പിൽ കുഞ്ഞിരാമൻ്റെയും, പാറുവിൻറയും മകനാണ്. ഭാര്യ അനില . മക്കൾ ജ്യോതിഷ് , സാഹിത്യ .സമീപത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നുമായി നൂറു കണക്കിനു ആചാര്യ സ്ഥാനികരുൾപ്പടെയുള്ള ആളുകൾ പങ്കെടുത്തു. അരങ്ങിൽ അടിയന്തിരവും , പ്രസാദ ഊട്ടുമുണ്ടായി.
ATHIYADAM MUCHILOTTU KAVU PERUMKALIYATTAM

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.