വയനാട് പുനരധിവാസം; 'ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തിൽ കൈമാറും, നിർമ്മാണം അവസാന ഘട്ടത്തില്‍' - കെ എൻ ബാലഗോപാൽ #Rehabilitation

 


തിരുവനന്തപുരം:വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിച്ച ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിൻ്റെ ഭാഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായതാണ് റിപ്പോർട്ട്. ദിവസേന ടൗൺഷിപ്പ് നിർമ്മാണത്തിൻ്റെ ഭാഗമാവുന്നത് 1700 ലക്ഷം തൊഴിലാളികളാണ്.

പ്ലമ്പിങ്, തേപ്പ്, ഫ്ലോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. ഫെബ്രുവരിയിൽ കൈമാറ്റം നടക്കേണ്ടതിനാല്‍ വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമൻ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തനങ്ങൾ എന്നിവ പുരോഗമിക്കുകയാണ്.വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക എന്നാണ് റിപ്പോർട്ട്.

 Wayanad rehabilitation, the last budget of the second Pinarayi government, KN Balagopal

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0