പെരുമ്പടവ്: ബസ് ഇടിച്ച് വൃദ്ധ മരിച്ചു.തലവിലിലെ കുറുവംപൊയിൽ ചന്ദ്രന്റെ ഭാര്യ ഇളയടത്ത് കല്യാണി (68) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം.പെരുമ്പടവിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ശ്രീമുത്തപ്പൻ ബസ് കുറുവംപൊയിൽ കോളനിക്ക് സമീപം വീടിന് മുന്നിൽ വച്ച് കല്യാണിയെ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന മകൾ സിന്ധുവിന്റെ അടുത്തേക്ക് പോകാൻ ബസ് കയറാൻ കല്യാണി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഭർത്താവ് ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിലാണ്.മറ്റൊരു മകൾ സന്ധ്യ. മരുമക്കൾ: സജീഷ്, വിവേക്.
Elderly woman dies after being hit by bus while crossing road.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.