ഒഴക്രോം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാല് സ്ത്രീകളുടെ സ്വർണ്ണമാല മോഷണം പോയി. #Morazha


 മൊറാഴ:
ഒഴക്രോത്ത് പറമ്പ് ശ്രീ തൃക്കോൽ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ മാലകൾ മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ക്ഷേത്രപരിസരത്ത് ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ എത്തിയ മൊറാഴ, കുട്ടൻചേരി, ഒഴക്രോം പ്രദേശങ്ങളിലെ സ്ത്രീകളുടെ മാലകളാണ് കള്ളൻ വിദഗ്ധമായി മോഷ്ടിച്ചത്.

മോഷണരംഗത്ത് വിദഗ്ധരായ പ്രൊഫഷണൽ കള്ളന്മാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മാലകൾ നഷ്ടപ്പെട്ട വിവരം സ്ത്രീകൾ അറിയുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിസിടിവി കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

 Four women's gold necklaces stolen during Ozhakrothh temple festival.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0