ഫെബ്രുവരി 17 ന് ആരംഭിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പൊതു പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് അടുത്ത ആഴ്ച ലഭ്യമാകും. ഔദ്യോഗിക അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് അവരുടെ ലോഗിൻ വിവരങ്ങൾ നൽകി വെബ്‌സൈറ്റിൽ നിന്ന് അത് ഡൗൺലോഡ് ചെയ്യാം.
മുൻ വർഷത്തെ ട്രെൻഡുകൾ അനുസരിച്ച്, ഫെബ്രുവരി ആദ്യ ആഴ്ച തന്നെ സിബിഎസ്ഇ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിബിഎസ്‌ഇയുമായി ബന്ധപ്പെട്ട പഠിക്കുന്ന സ്വകാര്യ വിദ്യാർഥികള്‍ക്കുള്ള പരീക്ഷ അഡ്മിറ്റ് കാർഡ് ജനുവരി 19- ന് പ്രസിദ്ധീകരിച്ചിരുന്നു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:
ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കുക.
'പരീക്ഷ സംഗം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
'Compartment LOC/Admit Card/Attendance Sheet option' ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യുക.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല. അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, സ്കൂൾ നമ്പർ, സെന്റർ നമ്പർ, ഫോട്ടോ, വിഷയങ്ങൾ, അവരുടെ കോഡുകൾ, പരീക്ഷാ തീയതി, ജനനത്തീയതി, പരീക്ഷയുടെ പേര് എന്നിവ ഉൾപ്പെടും.
CBSE public exams to begin on February 17.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.