കോഴിക്കോട് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് തീപിടിച്ചു. #Kozhikode

 


കോഴിക്കോട്:
താമരശ്ശേരിയിൽ ഈങ്ങാപ്പുഴ മാപ്പിളപറമ്പിൽ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് തീപിടിച്ചത്.

അലമാരയിൽ സൂക്ഷിച്ചു രണ്ടര ലക്ഷം രൂപയുൾപ്പെടെ കത്തിനശിച്ചു. വീടിൻ്റെ മരത്തടിയിൽ തീർത്ത സീലിംഗ്, വയറിംഗ്, കട്ടിലുകൾ, അലമാര എന്നിവ പൂർണമായി നശിച്ച നിലയിലാണ്.

മുഹമ്മദ് മാസ്റ്ററും മകൾ ജമീലയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്. മുക്കം ഫയർഫോഴ്‌സിൽ വിവരം അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്.

അപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റവന്യു അധികൃതരും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി.

 Fire damages former panchayat president's house in Kozhikode.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0