അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. #Kozhikode


 കോഴിക്കോട്:
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിദാനന്ദൻ തിങ്കളാഴ്ച ഗുരുതരാവസ്ഥയിലായി. തുടർന്ന് മരണം സംഭവിച്ചു.

ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരം  മൂലം നാൽപ്പതോളം പേർ മരിച്ചു. 200 ഓളം പേർക്ക് രോഗം ബാധിച്ചു.

വെള്ളത്തിലൂടെയാണ് രോഗം പകരുന്നതെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുതെന്നും അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, വർഷങ്ങളായി ദുർബലാവസ്ഥയിലായിരുന്ന കിടപ്പുരോഗികളും കഴിഞ്ഞ വർഷം മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു എന്നത് ആരോഗ്യ വിദഗ്ധരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. അവർക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്തിയിട്ടില്ല.

 A native of Kozhikode died of amoebic encephalitis.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0