മലപ്പുറം: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി കൂടുന്നുണ്ടെന്ന് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ.
കേന്ദ്ര ആരോഗ്യവകുപ്പിൻ്റെ മസ്തിഷ്‌കവീക്ക നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈയൊരു സാഹചര്യത്തിൽ രോഗവ്യാപനത്തെയും രോഗപ്രതിരോധത്തെയും വറുതിയിലാക്കാൻ പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി.
രോഗം പകരുന്നതെങ്ങനെ?
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം). തലച്ചോറിനെയാണ് ഇത് ബാധിക്കുക.
Extreme alert; Japanese fever on the rise

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.