തിരുവനന്തപുരം:പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പോലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനും അയക്കും.
ഉദ്യോഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ ജോലി സമയത്താണ് ഇവർ മദ്യപിച്ചത്.
കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറാണ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. ഇന്നലെ രാവിലെ 11 മണിക്ക് സ്റ്റേഷന് മുന്നിൽ കാറിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു.
സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തി ഉന്നത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
Police officers' public drinking: Six police officers at Kazhakoottam station suspended

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.