കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപ്പാറ സ്വദേശി സുധിയാണ് മരിച്ചത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളംതൊടിയിലെ ചുവന്ന ക്വാറിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.
ഒരു മണിയോടെ ചെങ്കൽ ക്വാറിയിലേക്ക് കല്ലെടുക്കാൻ വന്ന ലോറിക്ക് മുകളിലേക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞുവീണു. ലോറിയുടെ ക്യാബിനിൽ ഇരിക്കുകയായിരുന്ന സുധി അതിനടിയിൽ വീണു. ഉടൻ തന്നെ ക്വാറിയുടെ ജെസിബി ഉപയോഗിച്ച് വീണ മണ്ണ് നീക്കം ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
At Kannur Koothuparam, soil fell on top of the lorry and the driver met a tragic end.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.