ന്യൂഡൽഹി:രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നാലുമാസത്തിനുള്ളി നികത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി.
സർവകലാശാലകളിൽ വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ടായാൽ ഒരു മാസത്തിനകം നിയമനം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസ് ജെ.ബി. പർദീവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.
മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ് വിതരണങ്ങൾ അധികൃതര്‍ നാലു മാസത്തിനകം പൂർത്തീകരിക്കണം. വിവിധ സമ്മർദങ്ങളിൽ പെട്ട് വിദ്യാഥികൾക്കിടയിലെ ആത്മഹത്യനിരക്ക് ഞെട്ടിക്കുന്ന തോതിലേക് വർധിച്ചതും 38 പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സ്ഥാപനത്തിൻ്റെ പിൻബലമില്ലാതുള്ള വിപുലീകരണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ സമ്മർദത്തിലാക്കുകയാണ്. അതാണ് കാമ്പസുകളിയിലെ ദുരന്ത സംഭവങ്ങൾക്കിടയാക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി നിയമിച്ഛ ദേശീയ ടാസ്‌ക് ഫോഴ്‌സ് നടത്തിയ സർവേയിൽ വേണ്ടത്ര അധ്യാപകരില്ലാത്തതും സുതാര്യമല്ലാത്ത പ്ലേസ്‌മെൻ്റ് പ്രക്രിയാ രീതികളും കാർക്കശ്യത്തോടെയുള്ള ഉള്ള ഹാജർ നയങ്ങളും പരീക്ഷാ മൂല്യനിർണ്ണയ രീതികളുമൊക്കെയാണ് വിദ്യാര്‍ഥികൾ എടുത്ത് പറഞ്ഞത്. ഇവയൊക്കെ വരുതുന്ന സമ്മർദം വിദ്യാഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
Supreme Court says faculty vacancies in higher education institutions should be filled within four months

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.