Vande Bharat Express എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Vande Bharat Express എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വന്ദേ ഭാരതില്‍ കയറാനാകാതെ ഒറ്റപ്പെട്ട കുട്ടിക്ക് രക്ഷകനായി ആര്‍പി എഫ് ഉദ്യോഗസ്ഥന്‍ #Kasargod


കാസർഗോഡ്: വന്ദേഭാരത് ട്രെയിനിൽ കയറാൻ പറ്റാതെ ഒറ്റപ്പെട്ടു പോയ കുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ കയറാനാകാതെ പ്ലാറ്റ് ഫോമിൽ കുടുങ്ങിയ 10 വയസുള്ള കുട്ടിക്കാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി സ്വദേശി ശ്രീകാന്ത് രക്ഷകനായത്.

കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം ട്രെയിനിലേക്ക് കയറിയത്. എന്നാൽ കുട്ടി കയറും മുൻപേ ട്രെയിനിൻ്റെ ഡോർ ലോക്ക് ആകുകയായിരുന്നു. ഇതോടെ കുട്ടിക്ക് ട്രെയിനിൽ കയറാൻ കഴിയാതെ പോയി. ഇതുകണ്ട ശ്രീകാന്ത് ട്രെയിനിന് പിന്നാലെ ഓടി വണ്ടി നിർത്തുകയും കുട്ടിയെ സുരക്ഷിതമായി മതാപിതാക്കളെ ഏൽപ്പിക്കുകയുമായിരുന്നു. 

വരുന്നു ഇന്ത്യൻ റെയിൽവേയുടെ വിപ്ലവം 'വന്ദേ ഭാരത് സ്ലീപ്പർ' #Delhi


ദില്ലി:രാജ്യം കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേയ്ക്ക്. ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ

പുതുതലമുറ ട്രെയിനിൽ 16 കോച്ചുകളുണ്ടാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവ് ദീർഘദൂര, രാത്രികാല റെയിൽ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറും.

ആകെ 823 യാത്രക്കാർക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുക. 11 ഈസി 3-ടയർ കൊച്ചുകളും, 4 ഈസി 2-ടയർ കൊച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ഉണ്ടാകുക. യാത്രക്കാരുടെ സൗകര്യങ്ങൾ

മികച്ച യാത്രാ സുഖത്തിനായി നൂതന സസ് പെൻഷൻ സംവിധാനങ്ങൾ, ശബ്ദം കുറയ്ക്കുന്നു സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഉൾപ്പെടും. 

 ദിവ്യാംഗ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവ ശുചിത്വത്തിനായി, യാത്രാസുഖം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.

മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസുകൾ എത്തുന്നത്. കവാച് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, പാസഞ്ചർ ടോക്ക്-ബാക്ക് യൂണിറ്റുകൾ, അത്യാധുനിക ഡ്രൈവർ ക്യാബ് എന്നിവ ട്രെയിനിൽ ഉണ്ടായിരിക്കും.

ഇതിൻ്റെ എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്കരിച്ച ഇൻ്റീരിയറും തദ്ദേശീയ റെയിൽ എഞ്ചിനീയറിംഗിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈ സർവീസ് ആരംഭിക്കുന്നതോടെ അസമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

 The revolution of Indian Railways is coming 'Vande Bharat Sleeper'

തിരക്ക് പിടിച്ച് തീരുമാനിച്ച യാത്രയാണോ? എങ്കിൽ യാത്ര വന്ദേഭാരതിലാവാം #Vande_Bharat_Express



തിരുവനന്തപുരം: തിരക്ക് പിടിച്ച് തീരുമാനിച്ച യാത്രയാണോ? എങ്കിൽ യാത്ര വന്ദേഭാരതിലാവാം.ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെയിൻ പുറപ്പെടുന്നതിനോ സ്റ്റേഷനുകളിൽ എത്തുന്നതിനോ മുമ്പായി നിലവിലെ റിസർവേഷനുകൾ അനുവദനീയമാണ്. റിസർവേഷൻ സമയം വ്യാഴാഴ്ച പരിഷ്കരിച്ചു.

മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് (20631), തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ വന്ദേ ഭാരത് (20632), ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് (20627), നാഗർകോവിൽ- ചെന്നൈ എഗ്മോർ വന്ദേ ഭാരത് (20628), കോയമ്പത്തൂർ- ബെംഗളൂരു കന്റോൺമെന്റ് വന്ദേ ഭാരത് (20642), മംഗളൂരു സെൻട്രൽ- മഡ്ഗാവ് വന്ദേ ഭാരത് (20646), മധുര- ബെംഗളൂരു കൺട്രോൾമെന്റ് വന്ദേ ഭാരത് (20671), ചെന്നൈ സെൻട്രൽ- വിജയവാഡ വന്ദേ ഭാരത് (20677) എന്നിവയിലേക്ക് ടിക്കറ്റുകൾ വാങ്ങാം. എന്നിരുന്നാലും, മിക്ക ദിവസങ്ങളിലും കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ സീറ്റുകൾ ലഭ്യമല്ല.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0