പാലക്കാട് :കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി (സിഡബ്ല്യുസി).
അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നിർദ്ദേശം നൽകി. പൊലീസിനോടും ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി.
ആത്മഹത്യ ചെയ്ത രുദ്രയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പടുത്തും. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷിനെ കഴിഞ്ഞ ദിവസമാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐയും പാലക്കാട് പ്രതിഷേധം നടത്തുന്നു.
Incident where a Plus One student was found dead in a hostel; Child Welfare Committee seeks report

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.