അയ്യൻകുന്നില്‍ യുവാക്കള്‍ക്ക് നേരെ ചാടി വീണ് പുലി : ഓടിയതിനാല്‍ രക്ഷപ്പെട്ടു, പ്രദേശത്ത് ഭീതിശക്തമാകുന്നു #Iritty


ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിൽ പുലി പ്രദേശവാസികൾക്ക് നേരെ ചാടിയതായി നാട്ടുകാർ. വട്ടക്കാട്ടിൽ സന്തോഷ്, വട്ടക്കാട്ടിൽ അമൽ എന്നിവർക്ക് നേരെയാണ് പുലി ചാടിയത്.ഇവർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചരൽ ഒസിക്കുന്നിലായിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് പ്രദേശവാസിയായ രവിയുടെ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു. ശബ്ദം കേട്ട് രവി വീടിനുള്ളിൽ നിന്നു ഇറങ്ങി വന്നതോടെ പട്ടിയെ ഉപേക്ഷിച്ചു പുലി ഓടി മറഞ്ഞു.

ഇതിനിടെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും വളർത്തുനായയെ കാണാതാവുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് തൻറെ വീടിനു സമീപം വീണ്ടും പുലി എത്തിയതായി രവി സമീപവാസികളെ അറിയിച്ചു. ഇതേത്തുടർന്നു സന്തോഷും അമലും രവിയുടെ വീടിന് സമീപം എത്തുന്ന സമയത്താണ് പുലി ഇവർക്കു നേരേ ചാടിയത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ജെയ്‌സൺ കാരക്കാട്ട്, പഞ്ചായത്ത് അംഗം ബിജു ജോസഫ് എന്നിവർ സ്ഥലത്തെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം പരിശോധന നടത്തി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0