വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതക്കത്തിന് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തി. #Pattuvam_Robbery

 


തളിപ്പറമ്പ്:
പട്ടുവത്ത് വീണ്ടും മോഷണം, കുടുംബം ഒരു ബന്ധുവിന്റെ വീട്ടിൽ പാർട്ടിക്ക് പോയപ്പോൾ വീട് കുത്തിത്തുറന്ന് കവർച്ച നടത്തി. പട്ടുവം കടവ് കെ.എ. ഹൗസിലെ കെ.എ. ജസീറയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിനടുത്ത് നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി 11 മണിക്ക് ജസീറയും കുടുംബവും വീട് പൂട്ടി പോയിരുന്നു. ഇന്നലെ പുലർച്ചെ 4 മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന കാൽ ഗ്രാം സ്വർണ്ണ കമ്മൽ മോഷ്ടിക്കപ്പെട്ടു.

രണ്ടാം നിലയിലെ മുറിയുടെ വാതിൽ തകർത്ത് കള്ളൻ അകത്ത് കയറി കിടപ്പ് മുറിയിലെ ഷെല്‍ഫ് തുറന്ന്‍ സ്വർണ്ണ മാല മോഷ്ടിച്ചു. ജസീറയുടെ പരാതിയിൽ തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരി സ്ഥലത്തെത്തി പരിശോധിച്ചു. 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.

 A family in Pattuvath was robbed when they broke into their house while visiting relatives.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0