കണ്ണൂര്‍ പാട്യത്ത് അധ്യാപികയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി;മരണത്തില്‍ ദുരൂഹത, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
കണ്ണൂർ: പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്‌കൂൾ അധ്യാപികയുമായ ആഷികയാണ് മരിച്ചത്. 31 വയസായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കുകയും ചെയ്തു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആഷികയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.