മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി #Pariyaram
പരിയാരം: മധ്യവയസ്‌ക്കനെ തടഞ്ഞുനിർത്തി മരത്തിൻ്റെ വേര് ഉപയോഗിച്ച് മർദിച്ചതായി പരാതി.പരിയാരം പാച്ചേനി പടിഞ്ഞാറ്റപ്പുരയില്‍ പി.പി.ശശിധരനാണ്(63) മര്‍ദ്ദനമേറ്റത്.പാച്ചേനിയിലെ ബിജു എന്ന വിജയൻ്റെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.
12 ന് വൈകുന്നേരം മൂന്നിന് പാച്ചേനി വീരന്‍മുക്ക് പൊതുശ്മശാനത്തിന് സമീപം വെച്ചാണ് സംഭവം.
ശശിധരൻ ബിജുവിനെ കുറിച്ച് മോശമായി പറഞ്ഞതായി തെറ്റിദ്ധരിച്ചാണ് മർദ്ദിച്ചതെന്നാണ് പരാതി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.