നിയന്ത്രണം വിട്ട് മറിഞ്ഞ് കാര്‍: ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരിക്ക്
കോഴിക്കോട്: പഞ്ചായത്ത് ബസാർ മീത്തലെയിലെ പള്ളിക്ക് സമീപം ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
വടകരയിൽ നിന്ന് വരികയായിരുന്ന ബൊലേറോ, പോക്കറ്റ് റോഡിൽ നിന്ന് മെയിന്‍ റോഡിലേക്ക് കയറുകയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ദേശീയപാതയുടെ മതിലിൽ ഇടിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ബൊലേറോ, ദേശീയപാതയുടെ മതിലിൽ ഇടിച്ച് രണ്ടുതവണ മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനായി കോഴിക്കോട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഗർഭിണിയായ സ്ത്രീയും ബൊലേറോയില്‍ ഉണ്ടായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.