പുതിയ റേഷൻ കാര്‍ഡിനായി ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം #Thiruvananthapuram

 


പുതിയ റേഷൻ കാർഡുകൾക്കായി ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.ജനുവരി മാസത്തോടു കൂടി കേരളത്തിൽ അർഹനായ ഒരാൾ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ നൽകുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻ സർക്കാരിൻ്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങൾക്കാണ് മുന്‍ഗണന കാർഡുകൾ നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 ലക്ഷത്തിലധികം കാർഡുകൾ പുതുതായി നൽകുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി തിരഞ്ഞെടുക്കാ കാർഡുകൾ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നൽകിയതായും മന്ത്രി ജിആർ അനിൽ പറഞ്ഞു.

പൊതുവിതരണ വകുപ്പിൻ്റെ ഓൺലൈൻ സേവനങ്ങൾ വഴി ലഭിച്ച അപേക്ഷകളിൽ നിന്നും മികച്ച രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളിൽ 99.71 ശതമാനവും (1,04,82,925 അപേക്ഷകൾ) പരിഹരിച്ചു. നിലവിൽ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകൾ വിതരണം വരും ദിവസങ്ങളിൽ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാൽ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

 New ration card

 

New ration card......

Read more at: https://thaliparamba.truevisionnews.com/news/335919/new-ratio
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0