തളിപ്പറമ്പ്:നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ വയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ .ആലക്കോട് നെടുവോട്ട് പൂമംഗലോരകത്ത് മമ്മു (76)വിനെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി അനിത് ജോസഫ് ശിക്ഷിച്ചത്.
2025 ഫെബ്രുവരി 5 ന് രാവിലെ 8.50 നാണ് സംഭവം നടന്നത്. അന്നത്തെ ആലക്കോട് എസ്ഐ എം.പി. ഷാജി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Elderly man sentenced to two years in prison and Rs 50,000 fine for sexually assaulting fourth-grade girl by exposing her nakedness.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.