പാലക്കാട്:യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി ആശാ വർക്കർമാർക്ക് 2000 രൂപ അലവൻസ് നൽകാൻ തീരുമാനിച്ചു. പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചു.
എൽഡിഎഫ് അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു. സ്വന്തം ഫണ്ടിൽ നിന്ന് തുക അനുവദിക്കും. തീരുമാനത്തിന് സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ആശാ വർക്കർമാർക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവൻസ് നൽകുമെന്നത് യുഡിഎഫ് പ്രകടന പത്രികയിലെ ഒരു വാഗ്ദാനമായിരുന്നു.
Chittoor-Thattamangalam Municipality announces Rs. 2000 allowance

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.