തിരുവനന്തപുരം:പതിനേഴ് വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി പ്രമോദ് (48) ആണ് പിടിയിലായത്.
പ്രമോദ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ ഒപ്പം താമസിക്കവെ രണ്ടാം ഭാര്യയുടെ മകളായ പതിനേഴുകാരിയെ ശാരീരികമായി വർഷങ്ങളായി ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രമോദും രണ്ടാം ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. ഈ വിവരം വെള്ളറട പൊലീസിൽ ലഭിക്കുകയും പൊലീസ് വിവരം അന്വേഷിക്കുന്നതിനിടെയാണ് മകൾ പൊലീസിനോട് വിവരം പറഞ്ഞത്.
വർഷങ്ങളായി രണ്ടാം ഭാര്യയുടെ മകളെ ശാരീരികമായി ശല്യം ചെയ്ത വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CHILDLINE NO : 1098
Shocking revelation in front of police investigating family dispute; 17-year-old girl, stepfather arrested for physically abusing her

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.