തിരുവനന്തപുരം:ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്നാണ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്. ഇദ്ദേഹം കൊല്ലത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്തേക്ക് പോയ കോർബ എക്‌സ്പ്രസ് ട്രെയിനിന് മുന്നിലേക്കാണ് പ്രവീൺ ചാടിയത്. ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Health inspector commits suicide by jumping in front of train in Thiruvananthapuram

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.