ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് (24) മരിച്ചത്. തിങ്കളാഴ്ച പകലായിരുന്നു സംഭവം.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഭൂമികയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി വൈകീട്ട് ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ടും ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ, അയല്‍ക്കാരുടെ സഹായത്തോടെ കൃഷ്ണമൂര്‍ത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
നാലുമാസം മുന്‍പായിരുന്നു ഭൂമികയുടെയും കൃഷ്ണമൂര്‍ത്തിയുടെയും വിവാഹം. രണ്ടാഴ്ച മുന്‍പാണ് ഇരുവരും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Young woman dies from toxic gas from bathroom heater

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.