രണ്ടര പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ ബന്ധു അറസ്റ്റില്‍; #Stealing_Gold#Valapattanam


 വളപട്ടണം:
വീട്ടിലെ അലമാരയിൽ നിന്ന് രണ്ടര പവൻ സ്വർണം മോഷ്ടിച്ച ബന്ധു പിടിയിൽ. കണ്ണപുരം മാങ്ങാട് ചേരൻ ഹൗസ് സ്വദേശി ഷനൂപിനെ (42) വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷ്, എസ്.ഐ എം. അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 10 നും 15 നും ഇടയിൽ അരയാളയിലെ പാപ്പിനിശ്ശേരിയിലെ അരോളിയിലുള്ള സി. സൂര്യ സുരേഷിന്റെ വീട്ടില്‍ നിന്നാണ് രണ്ടര പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയത്. തുടർന്ന്, ഷനൂപും മകനും 1,75,000 രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചതായി ആരോപിച്ച് വളപട്ടണം പോലീസിൽ പരാതി നൽകി. കേസ് അന്വേഷിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

 Relative arrested for stealing gold

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0