തളിപ്പറമ്പ്: പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കീഴിലുള്ള ചോന്നമ്മ കോട്ടത്തിന്റെ ഭണ്ടാരം കുത്തിപ്പൊളിക്കുന്നതിനിടെ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് കൂരാചുണ്ട് സ്വദേശി അതുൽ ഷാജിയെയാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്
സംഭവം. പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കീഴിലുള്ള ചോന്നമ്മ കോട്ടത്തിന്റെ
ഭണ്ടാരം കവർച്ച ചെയ്യുന്നതിനായി കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറക്കുന്നത്
ശ്രദ്ധയിൽപ്പെട്ടതോടെ സെക്യൂരിറ്റിയായ ശ്രീജിത്ത് ടി ഇ പ്രതിയെ
തടഞ്ഞുവെച്ച് തളിപ്പറമ്പ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
A young man was caught and handed over to the police

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.