ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല മോഷണം പോയി. #Payyannur#Necklace_Snaching

 

 
പയ്യന്നൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. കാങ്കോൽ കുണ്ടയം കൊവ്വലിലെ കെപി നാരായണൻ്റെ ഭാര്യ പി.വി.സുജാത (62)യുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് തളിപ്പറമ്പിൽ നിന്നും കാസർഗോട്ടേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു ഇവരുടെ കഴുത്തിലണിഞ്ഞ നാലര പവൻ്റെ മാലയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന സമയം വലിച്ചു പൊട്ടിച്ചു കവർന്നത്.

തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം തുടങ്ങി. ദിവസങ്ങൾക്ക് മുമ്പ് ചെറുകുന്ന് വെച്ച് ബസ് യാത്രക്കാരായ ചെറുകുന്നിലെ കെ.ബിന്ദുവിൻ്റെ മൂന്നര പവൻ്റെ മാല കവർന്ന സംഭവവുമുണ്ടായിരുന്നു.

പോലീസ് അന്വേഷണത്തിൽ മാല കവർന്ന രണ്ടു സ്ത്രീകൾ തളിപ്പറമ്പിലേക്ക് ബസ് കയറി പോകുന്ന നിരീക്ഷ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മോഷണ സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരായിരിക്കാം ഇന്നലെ പയ്യന്നൂരിലെ മോഷണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. മോഷ്ടാക്കൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.\

 Housewife's Necklace Stolen.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0