പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ ആനയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്കാളിമുത്തുവാണ് മരിച്ചത് . ഉച്ചയ്ക്ക് 12.30 ഓടെ അട്ടപ്പാടി മുള്ളി വനമേഖലയിലാണ് സംഭവം.
കടുവ സെൻസസിന്റെ ഭാഗമായി കാട്ടിലേക്ക് പോയപ്പോഴാണ് ആക്രമണം നടന്നത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. ആർആർടി സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെയാണ് കാളിമുത്തുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാട്ടാനയുടെ ആക്രമണത്തിൽ കാളിമുത്തു കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സാധാരണമാണെന്ന് റിപ്പോർട്ട്. പുത്തൂർ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ കടുവ സെൻസസിനായി മുള്ളി വനമേഖലയിൽ എത്തിയിരുന്നു. സെൻസസിനായി മൂന്ന് പേരടങ്ങുന്ന സംഘം പോയിരുന്നു. അച്യുതനും കണ്ണനും അവരോടൊപ്പമുണ്ടായിരുന്നു.
കാളിമുത്തുവിന്റെ മൃതദേഹം കാട്ടിൽ നിന്ന് പുറത്തെടുത്തു. അഗളി ആശുപത്രിയിൽ സൂക്ഷിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ കടുവ കണക്കെടുപ്പിന് പോയ വനംവകുപ്പ് സംഘം കാട്ടിൽ കുടുങ്ങി. പുത്തൂർ മൂലക്കൊമ്പ് പ്രദേശത്ത് കടുവ കണക്കെടുപ്പിന് പോയ അഞ്ചംഗ വനംവകുപ്പ് സംഘം കുടുങ്ങി. അവരിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. ഒരു രാത്രിക്ക് ശേഷം അവരെ കണ്ടെത്തി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.