കായംകുളം: കളരിക്കലിൽ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജനാണ് മരിച്ചത്. വെട്ടേറ്റ അമ്മ സിന്ധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിനെ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
രാത്രി 9 മണിയോടെയാണ് സംഭവം. സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്നും പ്രശ്നം തുടർന്നു. ശബ്ദം കേട്ട് നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തി. മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്തത്തിൽ കുളിച്ചു നില്‍ക്കുന്ന നവജിത്തിനെ നാട്ടുകാർ കണ്ടു. അവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ നവജിത്തിനെ കീഴ്പ്പെടുത്തി.
MURDER

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.