മാവേലിക്കര; സ്വത്ത് തർക്കം മകന്‍ അമ്മയെ വെട്ടിക്കൊന്നു. #Mavelikkara#Murder
മാവേലിക്കര: കല്ലുമല പുതുച്ചിറയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. മാവേലിക്കര മുൻ മുനിസിപ്പാലിറ്റി കൗൺസിലർ കനകമ്മ സോമരാജൻ ആണ് കൊലചെയ്യപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് അവരുടെ മകൻ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തിൽ ഉണ്ണി എന്നറിയപ്പെടുന്ന മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്നിന് അടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി സ്വത്ത് തർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട കനകമ്മ സോമരാജൻ സിപിഐയുടെ പ്രാദേശിക നേതാവായിരുന്നു.
കൃഷ്ണദാസിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ബിനുകുമാർ സ്ഥലത്തെത്തി. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.