നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ വിമർശിച്ച് കവി കുരീപ്പുഴ ശ്രീകുമാർ;ഫേസ്ബുക്കിൽ പങ്കു വച്ച കവിത. #Kureepuzha_Sreekumar

 


നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയെ വിമർശിച്ച് കവി കുരീപ്പുഴ ശ്രീകുമാർ. ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വച്ച കവിതയിലൂടെയാണ് കോടതി നടപടിയെ അദ്ദേഹം പരോക്ഷമായി വിമർശിച്ചത്.

ആധിജീവിതം എന്ന തലക്കെട്ടോടു കൂടിയ കവിതയിൽ ബസ്റ്റോപ്പിൽ വച്ച് യുവതിയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചതിനു കല്ലിനെ ശിക്ഷിക്കുന്നതായാണ് കവി പറയുന്നത്. ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയെയാണ് പ്രതീകാത്മകമായി കവി ഇതിലൂടെ വിമർശിക്കുന്നത്.

കല്ലെറിഞ്ഞത് പൂവാലനാണെങ്കിലും കല്ലിനെ മാത്രം ശിക്ഷിക്കുന്നത് പോലെ അർത്ഥശൂന്യമാണ്‌ ദിലീപിനെ വെറുതെ വിട്ട കോടതി നടപടി എന്നാണ് കവി പറയുന്നത്.

ഫേസ്ബുക്കിൽ പങ്കു വച്ച കവിതയുടെ പൂർണ്ണരൂപം

ആധിജീവിതം

ബസ്റ്റോപ്പിൽ നിന്ന കോളേജ് യുവതിയെ
ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലൻ

നെറ്റിയിലും ഹൃദയത്തിലും
മുറിവേറ്റ അവൾ കോടതിയിലേക്കോടി

കോടതി കല്ലിനെ ശിക്ഷിച്ചു.

 'A stone was given to Poovalan who threw a stone': Poet Kureepuzha Sreekumar criticizes the court verdict in the actress attack case.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0