കരിപ്പൂർ:കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. ബാങ്കോക്കിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കോഴിക്കോട് പന്നിയങ്കര സ്വദേശി സാജിക് മുഹമ്മദ് മാളിയേക്കൽ ആണ് അറസ്റ്റിലായത്. ഭക്ഷണ പാക്കറ്റുകളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഡിആർഐയുടെ കോഴിക്കോട് റീജിയണൽ യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 7.2 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ മുമ്പ് പിടിച്ചെടുത്തിട്ടുണ്ട്.
Massive drug bust in Karipur Kozhikode native arrested with hybrid ganja worth Rs 7.2 crore

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.