കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് പീഡനത്തിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രദേശവാസിയായ ഇരുപത്തിരണ്ടുകാരൻ കാറിൽ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുമ്പ് വീട്ടുകാർ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പ്രസവിച്ചതോടെ പീഡനത്തിരയായെന്ന് വ്യക്തമായി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മറ്റൊരു സംഭവത്തിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം നൽകിയശേഷം കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പ്രവീൺ എന്ന ധനേഷ് (36), എം കെ രാഹുൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
യുവതിയെ കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ധനേഷിനെ കാറിനുള്ളിൽ നിന്ന് ഭീമനടി വെച്ചാണ് പൊലീസ് പിടികൂടിയത് ചിറ്റാരിക്കാൽ എസ്ഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Kanhangad rape victim gives birth; Police begin investigation into complaint

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.