മെട്രോ ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു; #Sucide#Bangalore

Bengaluru shocker: Man dies by suicide after jumping in front of metro train;  Purple Line services temporarily disrupted | Bengaluru News - The Times of  India 

 ബംഗളൂരു : ബംഗളൂരുവിൽ മെട്രോ ട്രെയിനിന് മുന്നിൽ ചാടി 38കാരൻ ആത്മഹത്യ ചെയ്തു. കെങ്കേരി മെട്രോ സ്റ്റേഷനിൽ വെള്ളി രാവിലെ 8.15 ഓടെയാണ് സംഭവം. ശാന്തഗൗഡ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്കു പിന്നലാെ കുറച്ചുനേരം മെട്രോ സർവീസുകൾ തടസപ്പെട്ടു. ട്രെയിൻ വന്നപ്പോൾ യുവാവ് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പൊലീസും പാരാമെഡിക്കൽ സംഘവും ഉടൻ തന്നെ മൃതദേഹം ട്രാക്കിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തെത്തുടർന്ന്, പർപ്പിൾ ലൈനിലെ സർവീസുകൾ താൽക്കാലികമായി തടസപ്പെട്ടു. മൈസൂർ റോഡിനപ്പുറം ചല്ലഘട്ട വരെയുള്ള സർവീസുകൾ നിർത്തിവച്ചു. പിന്നീട് സർവീസുകൾ പുനഃസ്ഥാപിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.

38 year old man commits suicide by jumping in front of metro train in Bengaluru

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0