നടിയെ ആക്രമിച്ച കേസ്;വിധി ഡിസംബർ 8 ലേക്ക് മാറ്റി #actress_attack_case#dileep


എറണാകുളം : നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 നാണ്. കൊച്ചിയിലെ വിചാരണ കോടതി ഇന്ന് കേസ് വീണ്ടും പരിഗണിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കിയിരുന്നു. കോടതി നേരത്തെ പ്രോസിക്യൂഷനോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. മറുപടി ലഭിച്ച ശേഷം കേസിലെ വിധി ഡിസംബർ 8 ലേക്ക് മാറ്റി.

മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലിം, പ്രദീപ്, ചാർളി തോമസ്, സനിൽ കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. 2017 ഫെബ്രുവരി 17 ന് രാത്രി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുമ്പോൾ ഓടുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടു. തുടർന്ന് പ്രതി അസഭ്യ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് പൾസർ സുനി ഉൾപ്പെടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് നടി ആക്രമിക്കപ്പെട്ടതെന്ന് തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് കേസിൽ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന എന്നിവയുൾപ്പെടെ പത്തിലധികം വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേസിലെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കുകയും 2018 ൽ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലുകൾ, രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി, കോവിഡ് നിയന്ത്രണങ്ങൾ, എട്ടാം പ്രതി ദലിപ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തുടർച്ചയായി ഹർജികൾ സമർപ്പിച്ചത് എന്നിവയെല്ലാം വിചാരണ നീണ്ടു പോകുന്നതിന് കാരണമായി. 260 ലധികം സാക്ഷികളെ വിസ്തരിക്കുകയും 1,600 ലധികം രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് അന്തിമ വിധി പറയും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0