• ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരുമായി ബന്ധമുള്ള അൽ ഫലാഹ്
സർവ്വകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു.
എൻഫോഴ്സ്മെൻ്റ് റെയ്ഡിന് പിന്നാലെയാണ് സിദ്ദിഖി പിടിയിലായത്.
• കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍
കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക്
1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഇടിച്ചിട്ട കാർ
കണ്ടെത്താൻ പൊലീസ് നടത്തിയ സമാനതകളില്ലാത്ത അന്വേഷണമാണ് കുട്ടിക്കും
കുടുംബത്തിനും തുണയായത്.
• ശബരിമലയിലെ ഭക്തജനതിരക്ക് നിയന്ത്രണവിധേയമാക്കാനും കൂടുതൽ
സൗകര്യങ്ങളൊരുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
കെ ജയകുമാർ.
• വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ കേസിൽ യുവാവ്
അറസ്റ്റില്‍. സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി സ്വദേശി
അഷ്കർ അലിയാണ് പിടിയിലായത്.
• എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ.
ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
• എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ.
ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
• ശബരിമല സന്നിധാനത്ത് ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഉണ്ടായ തിരക്ക്
നിയന്ത്രണവിധേയമായി. വൈകിട്ടോടെ സന്നിധാനത്ത് സുഗമദർശനത്തിനു ശേഷം
തീർഥാടകർ സംതൃപ്‌തിയോടെ മലയിറങ്ങി. നിയന്ത്രണങ്ങളും നിർദേശങ്ങളും
മറികടന്ന് വനത്തിനുള്ളിലൂടെ ബുക്കിങ് ഇല്ലാതെ വന്നതും ചില ഭക്തർ ക്യൂ
മറികടക്കാൻ ശ്രമിച്ചതുമാണ് തിരക്ക് അനുഭവപ്പെടാനിടയാക്കിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.