ന്യൂ ഡല്‍ഹി : മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ തിരിച്ചടി. സിഎംആർഎൽ-എക്സലോജിക് കമ്പനികൾ തമ്മിലുള്ള പ്രതിമാസ പണമിടപാട് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതി വേദിയാകരുതെന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി വിമർശിച്ചു.
വിജിലൻസ് അന്വേഷണം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.