കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം. #Kanhangad

കാഞ്ഞങ്ങാട് : പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് റോഡ്സ് സെക്ഷന്റെ  പരിധിയിലെ കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ 28/800 ല്‍ കൊവ്വല്‍പള്ളി ഭാഗത്ത് കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 24 മുതല്‍ മൂന്ന് മാസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടും. ഈ റോഡിലൂടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അലാമിപ്പള്ളി-ആറങ്ങാടി-കുളിയങ്കാല്‍ വഴി ദേശീയപാതയിലൂടെയും, കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളിയങ്കാല്‍ ആറങ്ങാടി- അലാമിപ്പള്ളി വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0