• പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട്
പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.
• ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ
ആദരിക്കും. ഒക്ടോബർ 4 ന് തിരുവനന്തപുരത്ത് നിശാഗന്ധി
ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും ചടങ്ങ് നടക്കുക.
• ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍
പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര
മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു തെളിവുകളും
കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.
• വിഴിഞ്ഞം തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾക്കായി ആദ്യഘട്ടത്തിൽ
ഏറ്റെടുക്കുന്നത് 3000 ഏക്കർ. ഇതിൽ 2000 ഏക്കർ കണ്ടെത്തി. വിഴിഞ്ഞം
ഇന്റർനാഷണൽ സീപോർട്ട്, കിൻഫ്ര, കെഎസ്‌ഐടിഎൽ തുടങ്ങിയ ഏജൻസികളാണ്
ഭൂമി ഏറ്റെടുക്കുക.
• മരണത്തിനിടയാക്കിയ നടൻ വിജയിയുടെ റാലിയിൽ പൊലീസ് കരുതിയത് 10,000 പേർ എത്തുമെന്ന്.
എന്നാൽ പങ്കെടുത്തത് 50,000 ന് മുകളിൽ എന്നാണ് സൂചന. 10,000 പേർ
പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെന്ന് എഡിജിപി ഡേവിഡ്സൺ
ദേവാശിർവാദം പറഞ്ഞു.
• ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ
പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട്
നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആണ് ഇളവ്.
• വോട്ടര്‍ പട്ടിക ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത് വിവാദത്തിലേക്ക്.
റിപ്പോര്‍ട്ടേഴ‍്സ് കളക്ടീവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍
പുറത്തുകൊണ്ടുവന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.