• 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ദാദ സാഹിബ് ഫാൽക്കെ
പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ. സിനിമ മേഖലയിലെ
പരമോന്നത ബഹുമതിയാണ് മോഹൻലാൽ ഏറ്റുവാങ്ങിയത്.
• മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
മത്സരം നവംബറിൽ തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം
സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും കൃത്യം തീയതി
മുഖ്യമന്ത്രി പ്രഖാപിക്കുമെന്നും മന്ത്രി അറിയിച്ചു.
• കേരളത്തിൽ പന്ത് തട്ടാനെത്തുന്ന അർജൻ്റീനക്ക് എതിരാളി ഓസ്‌ട്രേലിയൻ ദേശീയ
ഫുട്ബോൾ ടീം. മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി
ധാരണയില്‍ എത്തിയിട്ടുണ്ട്.
• തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം.
തെരഞ്ഞെടുപ്പ് പ്രക്രിയ നവംബറിൽ തുടങ്ങി വോട്ടെടുപ്പ് ഡിസംബറിൽ
നടക്കുമെന്നാണ് സൂചന.
• കേരളത്തിന്റെ മഹാമാതൃകയായി ലോകം ശ്രദ്ധിക്കുന്ന കുടുംബശ്രീയിൽ ഇനി
എല്ലാകുടുംബങ്ങൾക്കും അംഗമാകാം. ദാരിദ്ര്യനിർമാർജന പദ്ധതിയെന്ന നിലയിൽ
നിലവിൽ ദരിദ്രകുടുംബങ്ങൾ മാത്രമാണ് അംഗങ്ങൾ. എല്ലാ കുടുംബങ്ങൾക്കും
അയൽക്കൂട്ടം അംഗങ്ങളാകാമെന്നതടക്കം കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്‌മെന്റ്
സൊസൈറ്റി യുടെ ബൈലോ ഭേദഗതിചെയ്‌തു.
• ഛത്തീസ്ഗഢിന് പിന്നാലെ മതപരിവര്‍ത്തനം ആരോപിച്ച് ഝാര്‍ഖണ്ഡിലും ആള്‍ക്കൂട്ട
വിചാരണ. ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ബജ്‍റംഗ്‌ദള്‍ പ്രവര്‍ത്തകരും
റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് കന്യാസ്ത്രീയെയും 19 ആദിവാസി
കുട്ടികളെയും അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ചു.
• ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി.
ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒരു ഡോളറിന് 88.53 രൂപ എന്ന
നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ
തീരുവ ഏർപ്പെടുത്തിയതും എച്ച്1ബി വിസ ഫീസ് വര്‍ധിപ്പിച്ചതുമാണ് രൂപയുടെ
മൂല്യം ഇടിയാൻ പ്രധാന കാരണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.