• വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദം
രൂപെപ്പെട്ടതോടെ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ ലഭിക്കുമെന്ന്
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
• സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന്
82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240
രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.
• കേരള സർവകലാശാല ചട്ടങ്ങൾ കാറ്റിൽപ്പറത്തി വിസി മോഹനൻ കുന്നുമ്മൽ. നാലു
മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്ന സർവ്വകലാശാല ചട്ടം ആണ് വൈസ്
ചാൻസിലർ മറികടന്നിരിക്കുന്നത്.
• രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍
പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന
നികുതി ഘടനയിൽ ഇന്നുമുതൽ 5 ശതമാനം, 18 ശതമാനം സ്ലാബുകൾ മാത്രമേ
ഉണ്ടാകൂ.
• അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ
പ്രവിശ്യയിൽ വൻ സ്ഫോടനം. തിറ വാലിയിലെ മതൂർ ദാര പ്രദേശത്ത് സ്ത്രീകളും
കുട്ടികളും ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു.
• പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും
ജനസൗഹൃദവുമാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി
ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
• ഗർഭിണികൾക്കുള്ള ശുശ്രൂഷയ്ക്കും ജീവിതശൈലീരോഗങ്ങൾ തടയുന്നതിനും
പ്രത്യേക പരിഗണന നൽകി 14.39 കോടി രൂപയുടെ 12 പദ്ധതികളുമായി സംസ്ഥാന ആയുഷ്
വകുപ്പ്. വന്ധ്യതാ ക്ലിനിക്കും ആയുർവേദ സാധ്യതകൾ ഉപയോഗിച്ചുള്ള നേത്ര
ചികിത്സയും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.