ചെന്നൈ: വാൽപ്പാറയിൽ ഏഴു വയസ്സുകാരനെ കരടി ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. കടുവയാണ് കുട്ടിയെ കടിച്ചുകീറിയതെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആക്രമണം നടത്തിയത് കരടിയാണെന്ന് സ്ഥിരീകരിച്ചു.
ആസാം സ്വദേശികളുടെ മകനായ നൂറുൽ ഇസ്ലാമാണ് മരിച്ചത്. മുഖത്തിന്റെ ഒരു ഭാഗം കടിച്ചുകീറിയ നിലയിൽ തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.