കുതിരപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി #latest_news
വണ്ടൂർ: മലപ്പുറം വടക്കുംപാടം കുതിരപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് കുതിരപ്പുഴയുടെ വടക്കുംപാടം ഭാഗത്തുവെച്ച് വടക്കുംപാടം സ്വദേശി കൈപ്പള്ളി ഹരീഷിനെ (39) കുളിക്കുന്നതിനിടയിൽ പുഴയിൽ കാണാതായത്. 2 ദിവസം നീണ്ടുനിന്ന രാപ്പകൽ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം 4 കിലോമീറ്റർ താഴെ കുതിരപ്പുഴയുടെ വള്ളിക്കെട്ട് ഭാഗത്തുനിന്നും എമർജൻസി റെസ്ക്യു ഫോഴ്സ് കണ്ടെടുത്തു. കഴിഞ്ഞ രാത്രി മുഴുവൻ ഇആർഎഫ് പ്രവർത്തകർ തിരഞ്ഞെങ്കിലും കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. രാവിലെ വീണ്ടും തിരിച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.