മറുപടിയില്ലാതെ സുരേഷ് ഗോപി; തൃശൂരിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല #Thrissur_voters_list

 

തൃശൂർ: തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടന്ന  വോട്ട് ക്രമക്കേടുകളിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല. ഡൽഹിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്തും തുടർന്ന് രാവിലെ തൃശൂരിലും എത്തിയപ്പോൾ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. രാജ്യത്ത് കന്യാസ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലും കേന്ദ്രമന്ത്രി മൗനം പാലിച്ചു.

അതേസമയം, വോട്ടെടുപ്പ് ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. അന്വേഷണത്തിന്റെ ചുമതല തൃശൂർ എസിപി സലീഷ് എൻ. ചന്ദ്രനാണ്.

വ്യാജ രേഖകൾ നിർമ്മിക്കൽ, വോട്ട് ചേർക്കൽ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും. തുടർനടപടികൾക്ക് മുമ്പ് വിശദമായ നിയമോപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറുടെ നിർദേശവും പോലീസ് തേടും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃശൂരിൽ സുരേഷ് ഗോപി വോട്ട് ചേർത്തത്  നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ആരോപിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടിഎൻ പ്രതാപൻ പരാതി നൽകിയിട്ടുണ്ട്. സുരേഷ് ഗോപി, സഹോദരൻ സുഭാഷ് ഗോപി, മുക്കാട്ടുകര ബൂത്തിന്റെ ചുമതലയുള്ള ബിഎൽഒ എന്നിവർക്കെതിരെയാണ് പരാതി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0