ചെക്ക് ഇടപാടുകള്‍ ഇനി വേഗത്തില്‍: മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും #latest_news

 

ചെക്ക് പണമാക്കി മാറ്റാന്‍ ഇനി എളുപ്പത്തില്‍ കഴിയും.
നിലവില്‍ രണ്ട് ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് റിസര്‍വ് ബാങ്കിന്റെ പരിഷ്‌കാരത്തെ തുടർന്ന് മാറുന്നത്.

ഒക്ടോബര്‍ നാല് മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് ക്ലിയറിങ് സാധ്യമാകും. ഘട്ടം ഘട്ടമായാണ് ക്ലിയറിങ് സംവിധാനം നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ഒക്ടബോര്‍ നാല് മുതല്‍ നിലവില്‍ വരും.രാവിലെ പത്ത് മുതല്‍ വൈകിട്ട് 4 വരെ തുടര്‍ച്ചയായി ചെക്കുകള്‍ സ്‌കാന്‍ ചെയ്യും. പണം നല്‍കേണ്ട ബാങ്കുകള്‍ വൈകിട്ട് ഏഴിന് ഉള്ളില്‍ ചെക്കുകള്‍ സ്ഥിരീകരിക്കണം. അല്ലെങ്കില്‍ രാത്രി തന്നെ പണം അക്കൗണ്ട് ഉടമക്ക് ഓട്ടാമാറ്റിക് ആയി കൈമാറും.

രണ്ടാം ഘട്ടം 2026 ജനുവരി മൂന്ന് മുതലാണ് നടപ്പാക്കുക. ചെക്ക് ലഭിച്ചാല്‍ മൂന്ന് മണിക്കൂറിന് ഉള്ളിൽ സ്ഥിരീകരിക്കും. തിട്ടപ്പെടുത്തലിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പണം അക്കൗണ്ടിലേക്ക് കൈമാറും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0